പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കാണിച്ചത് കണ്ടാലറയ്ക്കുന്ന അശ്ലീല വിഡിയോ; പിന്നാലെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം; 51വര്‍ഷം കഠിനതടവ്

Update: 2025-12-12 12:47 GMT

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ചുകൊടുത്ത ശേഷം, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 27കാരന് 51വര്‍ഷം കഠിനതടവും 125000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാട്ടാക്കട സ്വദേശി ആരോമലിനെയാണ് (കിച്ചു, 27) കോടതി ശിക്ഷിച്ചത്. 2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് 27കാരന് കടുത്ത ശിക്ഷ വിധിച്ചത്. പിഴ ആണ്‍കുട്ടിക്ക് കൊടുക്കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ 13 മാസം അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. ആരോമല്‍ കുട്ടിയുടെ കുടുംബ സുഹൃത്ത് ആയിരുന്നു. ആരോമലിന്റെ വീട്ടില്‍ കളിക്കാനെത്തിയ ആണ്‍കുട്ടിയെ തന്റെ മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ചുകൊടുക്കുകയായിരുന്നു. അതിന് ശേഷം ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ലൈംഗികപീഡനം മൂന്ന് വര്‍ഷത്തോളം തുടര്‍ന്നിരുന്നു.

ചെറിയ കുട്ടി സ്വയം ലൈംഗിക വൈകൃതം കാട്ടുന്നത് കണ്ട കുട്ടിയുടെ അമ്മാവന്‍ വിവരം തിരക്കിയപ്പോഴാണ് എല്ലാം പുറത്തായത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം കാട്ടാക്കട പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ആരോമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കുട്ടി പൊലീസിനോട് എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞു. അതാണ് ആരോമല്‍ കുടുങ്ങാന്‍ കാരണം. 2018ലെ കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ടിആര്‍ കിരണാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Similar News