കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയി, വനംവകുപ്പിന്റെ വാഹനം പിന്തുടര്‍ന്ന് പിടിച്ച് നാട്ടുകാര്‍; മദ്യലഹരിയിലുള്ള ഡ്രൈവര്‍ അറസ്റ്റില്‍

മദ്യലഹരിയിലുള്ള ഡ്രൈവര്‍ അറസ്റ്റില്‍

Update: 2026-01-12 15:03 GMT

കണ്ണൂര്‍: കൂത്തുപറമ്പ് നഗരത്തില്‍ കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്‍ന്ന് പിടിച്ച് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. കൂത്തുപറമ്പില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. വനംവകുപ്പിലെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.

ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ കതിരൂര്‍ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി.

Tags:    

Similar News