തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രവര്‍ത്തകയ്ക്ക് ലൈംഗിക അധിക്ഷേപം; നിയുക്ത പഞ്ചായത്തംഗത്തിനെതിരേ കേസ് എടുത്തു

Update: 2025-12-16 14:05 GMT

വണ്ടന്മേട്: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അയല്‍വാസിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പറായ ജഗദീശന്‍ ആറുമുഖമാണ് പ്രതി. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ബിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ജഗദീശന്റെ വീടിന് മുന്നിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയോട് ഇയാള്‍ അസഭ്യം പറയുകയും അശ്ലീലമായി പെരുമാറുകയും ചെയ്തു എന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെയും നിര്‍ണ്ണായകമായേക്കാവുന്ന സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Similar News