ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസ് - പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

Update: 2025-12-16 13:03 GMT

പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്. പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലാണ് പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് തമ്മില്‍ തല്ലിയത്. രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ ഗ്യാങ്ങുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്റാണ് തര്‍ക്കത്തിന് കാരണം.

ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു അടി. രണ്ടാം പാദവാര്‍ഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റി.

Similar News