സംസ്ഥാനങ്ങള്‍ക്ക് വലിയ ബാധ്യത സൃഷ്ട്ടിക്കുന്നതാണ് മാറ്റം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിന് എല്‍ഡിഎഫ്

Update: 2025-12-16 11:20 GMT

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എല്ലാവിഭാഗം ജനങ്ങളും ചെറുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 22ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ ജില്ലാ കേന്ദ്രത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

ജീവിത ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ കുടുംബങ്ങളുടെ സഹായത്തിനും താങ്ങായി നിന്ന തൊഴിലുറപ്പ് പദ്ധതി തകരുന്നതിന് കാരണമാകുന്ന പുതിയ നിയമ നിര്‍മാണത്തിന് എതിരെയാണ് സമരം. തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. മഹാത്മാഗാന്ധിയുടെ പേരുപോലും വെട്ടിമാറ്റിയത് ബിജെപിയുടെ രാഷ്ട്രീയം മറനീക്കി പുറത്തുകൊണ്ടുവരുന്നതാണെന്നും ഇടതു കണ്‍വീനര്‍ ആരോപിച്ചു.

നിലവില്‍ മുഴുവന്‍ സാമ്പത്തിക ബാധ്യതയും കേന്ദ്രമാണ് വഹിക്കുന്നത്. പകരം 60:40 എന്ന അനുപാതം കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് നിജപ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് വലിയ ബാധ്യത സൃഷ്ട്ടിക്കുന്നതാണ് മാറ്റം. 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Similar News