അസി. ജയില്‍ സൂപ്രണ്ടിനെ തടവുകാരന് മര്‍ദിച്ചു; കഴുത്തിലും മുഖത്തും പരിക്കേറ്റ ഉദ്യോഗസ്ഥന് ചികിത്സ തേടി
അസി. ജയില്‍ സൂപ്രണ്ടിനെ തടവുകാരന് മര്‍ദിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-17 01:59 GMT
കണ്ണൂര്‍: ജയില്‍ അസി. സൂപ്രണ്ടിനെ തടവുകാരന് ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. ജില്ലാ ജയിലിലെ പോക്സോ തടവുകാരന് കോഴിക്കോട് എലത്തൂര്‍ എസ്കെ ബസാറിലെ വി.രാഹുല്‍ (25) ആണ് ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എന്‍.എന്‍.അനസിനെ മര്‍ദിച്ചത്. കഴുത്തിലും മുഖത്തും പരിക്കേറ്റതിനെത്തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി.
വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഒന്നാം ബ്ലോക്കില്‍നിന്ന് 'സിങ്കിള്‍ സെല്ലിലേക്ക്' മാറ്റണമെന്നാവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.