മലപ്പുറത്തുനിന്നും ഗവിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല: അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
മലപ്പുറത്തുനിന്നും ഗവിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു
കോട്ടയം: മലപ്പുറത്തുനിന്നും ഗവിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പുറപ്പെട്ട ബസാണ് കത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തുവെച്ചാണ് ബസ് കത്തിനശിച്ചത്.
28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടാണ് മലപ്പുറം ഡിപ്പോയില്‍നിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം മണിമല ജംക്ഷന്‍ കഴിഞ്ഞു മൂന്ന് കി.മീ പിന്നിട്ട് പഴയിടം എത്തുന്നതിനു തൊട്ടുമുന്‍പാണ് ബസില്‍നിന്നും പുക ഉയര്‍ന്നത്. തുടര്‍ന്നു ബസ് ജീവനക്കാര്‍ യാത്രക്കാരെ ഉടന്‍ പുറത്തിറക്കി. കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. സൂപ്പര്‍ ഡീലക്‌സ് ബസാണ് സര്‍വീസിനു ഉപയോഗിച്ചിരുന്നത്.