'ആരും നിയമത്തിന് അതീതരല്ല'; തന്ത്രിയുടെ അറസ്റ്റ് ശരിവെച്ച് രമേശ് ചെന്നിത്തല; സിപിഎം നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

Update: 2026-01-10 05:49 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ആരും നിയമത്തിന് അതീതരല്ലെന്നും കുറ്റവാളികളെല്ലാവരും ശിക്ഷിക്കപ്പെടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയുടെ അറസ്റ്റ് ഒരു വസ്തുതയാണെന്നും എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട നാല് നേതാക്കള്‍ക്കെതിരെ ഇതുവരെ സി.പി.എം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിമാര്‍ക്കും നിലവിലെ മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ചെന്നിത്തല പറഞ്ഞു. തന്ത്രിയെ മാത്രം പ്രതിയാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. അയ്യപ്പന്റെ സ്വത്ത് കവര്‍ന്നവരാരും നിയമത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നും അന്വേഷണം മന്ത്രിമാരടക്കമുള്ളവരിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News