പത്രവണ്ടി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2026-02-05 05:51 GMT
ഇടുക്കി: കുട്ടിക്കാനത്ത് പത്രവണ്ടി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവര്‍ കുട്ടിക്കാനം സ്വദേശി കൊച്ചു മോന് പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വെളുപ്പിന് ഒന്നരയോടെയായിരുന്നു അപകടം. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വാഹനം കൊക്കയില്‍ കിടക്കുന്നത് കണ്ടത്. പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിയത്. കൊച്ചു മോന് മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.