എട്ടുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു; നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

Update: 2026-02-14 17:10 GMT

പന്തളം: കുരമ്പാലയില്‍ എട്ടുപേരെ തെരുവുനായ ആക്രമിച്ചു. വീണ്ടും ആളുകളെ ആക്രമിക്കാന്‍ പാഞ്ഞെടുത്ത നായയെ ഗത്യന്തരമില്ലാതെ ആള്‍ക്കാര്‍ തല്ലിക്കൊന്നു. തുടര്‍ന്ന് നായയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. നായ കടിയേറ്റ എട്ടു പേര്‍ക്ക് വാക്സിന്‍ നല്‍കി.

പരിശോധനയില്‍ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് ശേഷമായിരുന്നു സംഭവം . പന്തളം കുരമ്പാല പ്രദേശത്ത് ധാരാളം തെരുവ് നായകള്‍ മനുഷ്യ ജീവന് ഭീഷണിയായി വിഹരിക്കുന്നുണ്ട്. അതില്‍ ഒരു നായ യാതൊരു പ്രകോപനവും കൂടാതെ ആളുകളെ ആക്രമിയ്ക്കുകയായിരുന്നു.

Similar News