യുദ്ധ ഭീതിക്കിടെ നാട്ടിലേക്ക്; സൂര്യകാന്തി വിത്തുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് എംഡിഎംഎ; യുവാവ് പിടിയില്‍

Update: 2026-03-02 13:01 GMT

മലപ്പുറം: യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയില്‍. മണ്ണാര്‍ക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആര്‍ഐ പിടിയിലായത്. സൂര്യകാന്തി വിത്തുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഒമാനില്‍ നിന്ന് സലാം എയറില്‍ കുടുംബസമേതമാണ് ഷബീര്‍ എത്തിയത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. അതിനിടെയാണ് ഷബീര്‍ പിടിയിലായത്.

Similar News