ഇത്രയും നാള്‍ കെ കരുണാകരനെ വിശ്വസിച്ചവര്‍ക്ക് എന്നെയും വിശ്വസിക്കാം; തൃശൂരില്‍ മത്സരിക്കാന്‍ പത്മജാ വേണുഗോപാല്‍

Update: 2026-03-14 05:59 GMT

തൃശൂര്‍: തൃശൂര്‍ നിയമസഭയില്‍ പോരാട്ടത്തിനൊരുങ്ങി ബി.ജെ.പി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ബി.ജ.പിയില്‍ വഴക്കില്ലെന്നും പ്രസ്ഥാനമെന്നാല്‍ അവര്‍ക്ക് വളരെ വലുതാണെന്നും പത്മജ പറഞ്ഞു. ഇത്രയും നാള്‍ കെ കരുണാകരനെ വിശ്വസിച്ചവര്‍ക്ക് എന്നെയും വിശ്വസിക്കാമെന്നും അവര്‍ പറഞ്ഞു.

'നമ്മള്‍ വിശ്വസിച്ചവര്‍ ചതിക്കുമ്പോള്‍ അത് വല്ലാത്തൊരു വേദനയാണ്. ആ വേദന എനിക്കിപ്പോഴുമുണ്ട്. അതിന്റെ നിരാശയിലാണ് ഞാന്‍ കുറച്ച് കാലമായി എല്ലാറ്റില്‍ നിന്നും മാറി നിന്നത്. ഇത്തവണ പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട ഒറ്റക്കാര്യം എനിക്ക് തൃശൂര്‍ മതി എന്നാണ്. തൃശൂര്‍ക്കാരെ എനിക്ക് വിശ്വാസമാണ്. ഒരു പ്രാവശ്യം കൂടി അവരുടെ അടുത്ത് ചെന്നാല്‍ അവരെന്നെ തള്ളിക്കളയില്ല'- പത്മജ പറഞ്ഞു.

തൃശൂരില്‍ മത്സരിക്കേണ്ടി വന്നാല്‍ വളരെ സന്തോഷത്തോടെ അത് ഏറ്റെടുക്കുമെന്നും മുരളീധരന്റെ എതിരാളിയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ബി.ജെ.പിയില്‍ ഉണ്ടായിട്ടില്ലെന്നും കുടുംബ ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന ആളായതിനാല്‍ അത് ബുദ്ധിമുട്ടാണെന്നും പത്മജ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 1000ല്‍ താഴെ വോട്ടുകള്‍ക്കാണ് തൃശൂരില്‍ പത്മജ പരാജയപ്പെട്ടത്.

Tags:    

Similar News