ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; അനുനയിപ്പിച്ച് താഴെയിറക്കി അഗ്നിരക്ഷാ സേനാംഗങ്ങള്‍
ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
By : സ്വന്തം ലേഖകൻ
Update: 2026-04-05 04:14 GMT
പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ അനുനയിപ്പിച്ച് താഴെയിറക്കി. ഊന്നുകല്‍ സ്വദേശി ആരോമല്‍ (25) നെയാണ് പത്തനംതിട്ടയില്‍നിന്ന് എത്തിയ അഗ്നിരക്ഷസേന സുരക്ഷിതമായി നിലത്തിറക്കിയത്.
ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവാവ് ഊന്നുകല്‍ ജങ്ഷന് സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയത്. മൂന്നര മണിക്കൂറോളം ട്രാന്‍സ്ഫോര്‍മറിന് മുകളിലിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രാവിലെ 7.30- ഓടെയാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ ഏറെ പണിപ്പെട്ട് താഴെയിറക്കിയത്.