നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ക്കയറി സെല്‍ഫി; കാല്‍ തെന്നിയപ്പോള്‍ കയറി പിടിച്ചത് ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈനില്‍: ഗുരുതരമായി പൊള്ളലേറ്റ 18കാരന്‍ ആശുപത്രിയില്‍
ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫി; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ക്കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ഇലക്ട്രിക് ലൈനില്‍ കയറി പിടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂളിന് സമീപം കടപ്പുറം താരേമ്മല്‍ മുഹമ്മദ് സിനാന്‍ (18) ആണ് ഗുരുതരമായി പൊള്ളലേറ്റത്.
നിര്‍ത്തിയിട്ടിരുന്ന ബി.ടി.പി.എന്‍. ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ക്കയറി സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെന്നി താഴേക്കുവീഴാന്‍പോയപ്പോള്‍ രക്ഷപ്പെടാനായി മുകളിലെ ഹൈടെന്‍ഷന്‍ ഇലക്ട്രിക് ലൈനില്‍ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ഷോക്കേറ്റ് യുവാവ് ട്രെയിന് മുകളിലേക്ക് വീഴുകയായിരുന്നു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി പറയുന്നു.
സുഹൃത്തിന്റെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.