ക്രിക്കറ്റ് മത്സരത്തിനിടെ റണ്ണിന്റെ പേരില്‍ തര്‍ക്കം; അമ്പയര്‍ കൊല്ലപ്പെട്ടു

ക്രിക്കറ്റ് മത്സരത്തിനിടെ റണ്ണിന്റെ പേരില്‍ തര്‍ക്കം; അമ്പയര്‍ കൊല്ലപ്പെട്ടു

Update: 2026-04-08 03:33 GMT

വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പയര്‍ കൊല്ലപ്പെട്ടു. പ്രാദേശികമത്സരത്തിനിടെ അമ്പയര്‍ ആയി നിന്ന അജിത്താണ് (23) മരിച്ചത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും ആക്രമണത്തില്‍ പരിക്കേറ്റു.

ഞായറാഴ്ച വിശാഖപട്ടണത്താണ് സംഭവം. മത്സരത്തിനിടെ, റണ്ണിനെച്ചൊല്ലി കളിക്കാര്‍ക്കിടെ തര്‍ക്കമുണ്ടായി. അമ്പയര്‍മാര്‍ ഇടപെട്ട് പ്രശ്നംപരിഹരിച്ചു. എന്നാല്‍, കാണികളിലൊരാളായ കിഷോര്‍(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷം വൈകീട്ട് അമ്പയര്‍മാരെ കിഷോര്‍ ആക്രമിച്ചു. അജിത്തിന് കുത്തേറ്റെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് നേരത്തേ അമ്പയറുമായി തര്‍ക്കമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.


Tags:    

Similar News