കൊട്ടിക്കലാശത്തിനിടെ എം. ലിജുവിന്റെ പ്രചാരണ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു; പിന്നില്‍ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെന്ന് ആരോപണം

കൊട്ടിക്കലാശത്തിനിടെ എം. ലിജുവിന്റെ പ്രചാരണ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു

Update: 2026-04-08 03:41 GMT

ആലപ്പുഴ: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം. ലിജുവിന്റെ പ്രചാരണ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ശബരിമലക്കൊള്ളയുടെ പാരഡിഗാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രചാരണവാഹനമായി ഉപയോഗിച്ചിരുന്ന കാറിന്റെ സൈഡിലെ ഗ്ലാസ് പൂര്‍ണമായും പൊട്ടി. വാഹനത്തിന്റെ പിന്‍ഭാഗം ചവിട്ടിവളച്ചിട്ടുമുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.


Tags:    

Similar News