പാലക്കാട് സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-10-09 07:09 GMT
പാലക്കാട്: പാലക്കാട് സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിൽസയിലായിരുന്ന യുവതി മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു കൃഷ്ണ ലത. ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.
കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിന് പിന്നിൽ കാറിടിച്ച ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്ന്ന് ചികിത്സയിലായിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ചുനങ്ങാട് എ വി എം എച്ച് എസ് സ്കൂൾ കായിക അധ്യാപകൻ എം സുധീഷ് ആണ് കൃഷ്ണ ലതയുടെ ഭര്‍ത്താവ്.