കൊടൈക്കനാലില്‍ നഷ്ടപ്പെട്ട ഫോണ്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കണ്ടെത്തി; പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍
കൊടൈക്കനാലില്‍ നഷ്ടപ്പെട്ട ഫോണ്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കണ്ടെത്തി
കണ്ടെത്തി പോലിസ്. കൊടൈക്കനാലില്‍ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മോഷണം പോയ മൊബൈല്‍ ഫോണ്‍ ആണ് തിരുവല്ല പൊലീസ് പരാതി ലഭിച്ച് അരമണിക്കൂറിനുള്ളില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കണ്ടെത്തിയത്. 'ഫൈന്‍ഡ് മൈ ഡിവൈസ്' സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഫോണ്‍ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു.
ലൊക്കേഷനുമായി എഎസ്‌ഐ എസ്.എല്‍.ബിനുകുമാര്‍, സിപിഒ സി.ജിജോ എന്നിവരാണു ഫോണ്‍ കണ്ടെത്താനിറങ്ങിയത്. പെരുന്നയിലെ ഒരു ലോഡ്ജാണു ലൊക്കേഷന്‍ കാണിച്ചിരുന്നത്. ലോഡ്ജിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ 2 പേര്‍ കൊടൈക്കനാലില്‍ പോയിരുന്നു എന്നറിഞ്ഞു. മുറി പരിശോധിച്ചപ്പോള്‍ ഒരു ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. എന്നാല്‍ ബാഗിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊടൈക്കനാലില്‍ ഇയാള്‍ക്കൊപ്പം പോയ വ്യക്തിക്കും ഫോണിന്റെ കാര്യം അറിയില്ലായിരുന്നു.