14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍; വിവരം പുറത്തുവന്നത് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍
14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-05-02 07:18 GMT
പത്തനംതിട്ട: റാന്നിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ 43കാരനാണ് അറസ്റ്റിലായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ലാബ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പിതാവില്‍ നിന്നുള്ള ലൈംഗികപീഡനം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.