കണ്ണൂരില്‍ 16 വയസുകാരനെ പീഡിപ്പിച്ച നൃത്ത അദ്ധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍; ന്യത്ത പഠനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും പരാതി

പോക്‌സോ കേസില്‍ നൃത്താദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു

Update: 2025-04-10 12:29 GMT

കണ്ണൂര്‍: തലശേരി നഗരത്തില്‍ പോക്‌സോ കേസില്‍ നൃത്താദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. യുവാവിനെ ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവുമാണ് അറസ്റ്റുചെയ്തത്. തലശേരി ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിലാണ് ടെമ്പിള്‍ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകന്‍ വൈഷ്ണവി(25) നെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് താഴെ താമസിക്കുന്ന ആണ്‍ കുട്ടികളെ മിഠായികളും മറ്റും നല്‍കി പീഡിപ്പിക്കുന്നത് പതിവായിരുന്നു.

അതിനിടയിലാണ് പതിനാറു വയസുകാരന്‍ പീഡനക്കാര്യം അമ്മയോട് പറഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നൃത്ത അഭ്യാസത്തിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതേ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലീസ് പ്രതിയായ നൃത്താദ്ധ്യാപകനെ അറസ്റ്റുചെയ്തത്. കലോത്സവങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായി കുട്ടികളെ നൃത്തം പരിശീലിപ്പിക്കുന്ന അദ്ധ്യാപകനാണ് വൈഷ്ണവ്

Tags:    

Similar News