രാവിലെ സനയുടെ വരവ് കണ്ട് ആളുകൾ നിലവിളിച്ചോടി; പുക ഉയർന്നതോടെ പരിഭ്രാന്തി; കോഴിക്കോട്ടേക്ക് പാഞ്ഞ ബസിൽ തീ ആളിക്കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-08-10 10:58 GMT

മലപ്പുറം: കൊണ്ടോട്ടി തുറക്കലിൽ സ്വകാര്യ ബസിന് തീപിടിച്ചതായി വിവരങ്ങൾ. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് രാവിലെയോടെ അഗ്നിക്കിരയായത്. പുക ഉയർന്നതോടെ ജീവനക്കാരും യാത്രക്കാരും ബസില്‍ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പിന്നാലെ ബസ് ആളിക്കത്തി.

പരിസരവാസികളും മൂന്ന് അഗ്നി രക്ഷ സേനയൂണിറ്റുകളും ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് സംശയം. ഇതിനിടെ ബസ് കത്തിയതില്‍ സമഗ്രമായ അന്വേഷണം ആവേണമെന്ന് ബസ് ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News