മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി; പിന്നാലെ യുവതിക്കെതിരെ ലൈംഗിക അതിക്രമം; കൊല്ലത്ത് 53കാരൻ പിടിയിൽ

Update: 2026-01-16 14:09 GMT

കൊല്ലം: കടയ്ക്കലിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി 53കാരൻ പിടിയിൽ. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കടയ്ക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ താമസിക്കുന്ന സുലൈമാനാണ് അറസ്റ്റിലായത്. രാത്രി എട്ട് മണിയോടെ വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി മദ്യലഹരിയിലെത്തിയ സുലൈമാൻ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

തുടർന്ന് യുവതിയെ ലൈംഗികമായി അതിക്രമിച്ചു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളും കടയ്ക്കൽ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, സുലൈമാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വയലാ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കടയ്ക്കൽ പോലീസ് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.

Tags:    

Similar News