പകൽ സമയം മുഴുവൻ കടയിൽ തന്നെ ഉണ്ടായിരുന്നു; പിന്നീട് ഒരു വിവരവുമില്ല; ആൾ എവിടെയെന്ന് അന്വേഷിക്കുന്നതിനിടെ ദാരുണ കാഴ്ച; പുനലൂരിൽ ലോട്ടറി ജീവനക്കാരൻ മരിച്ച നിലയിൽ

Update: 2026-02-06 05:22 GMT

കൊല്ലം: പുനലൂരിൽ സ്വകാര്യ ലോട്ടറി വിൽപ്പനശാലയിലെ ജീവനക്കാരനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി മൊയ്തീൻ ബാദുഷയെ (67) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്ന് പുനലൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പകൽ മുഴുവൻ കടയിലുണ്ടായിരുന്ന ബാദുഷയെ വൈകുന്നേരത്തോടെ ടിക്കറ്റെടുക്കാനെത്തിയവർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സമീപത്തെ കടകളിൽ അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ലായിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കടയുടെ പിൻഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ ബാദുഷയെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പുനലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലവിൽ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News