ശിവകാശിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം; പൊട്ടിത്തെറിച്ചത് പടക്കങ്ങളുടെ നഗരമായ ചിന്ന കാമന്‍പട്ടിയിലെ പടക്ക നിര്‍മാണശാല

Update: 2025-07-01 06:10 GMT

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. ചൊവ്വാഴ്ച രാവിലെയാണ് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ശിവകാശിക്കടുത്തുള്ള ചിന്ന കാമന്‍പട്ടിയിലെ പടക്ക നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള സ്ഥലമാണ് തമിഴ്നാട്ടിലെ വിരുധുനഗര്‍ ജില്ലയിലെ ശിവകാശി. സ്ഫോടനം നടന്ന ചിന്ന കാമന്‍പട്ടിയില്‍ നിരവധി പടക്ക നിര്‍മാണ ശാലകളാണുള്ളത്.

Tags:    

Similar News