കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശങ്ക പടർത്തി പുക; അത്യാഹിത വിഭാഗത്തിനടുത്ത് ആശങ്ക; രോഗികളെ ഒഴിപ്പിക്കുന്നു; ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി; അപകട കാരണം വ്യക്തമല്ല

Update: 2025-05-02 16:12 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശങ്ക പടർത്തി പുക. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ അവിടെ നിന്നും ഒഴിപ്പിക്കുകയാണ്. സ്ഥലത്ത് ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. നിലവിൽ രോഗികളെ ഒഴിപ്പിക്കുകയാണ്. അപകട കാരണം വ്യക്തമല്ലെന്നും വിവരങ്ങൾ ഉണ്ട്. നിലവിൽ ന​ഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.

രാത്രി 8മണിയോടെ ആണ് അപകടം ഉണ്ടായത്. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുന്നത് തുടരുകയാണ്. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക്‌ മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

നിലവിൽ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

Tags:    

Similar News