തേങ്ങയെടുക്കാൻ സ്റ്റോർ റൂമിൽ കയറിയ യുവതി ദർശിച്ചത് കൂറ്റൻ അതിഥിയെ; പത്തി വിടർത്തി പരിഭ്രാന്തി; ഒടുവിൽ സംഭവിച്ചത്

Update: 2025-08-20 17:31 GMT

മാഞ്ഞൂർ: മാഞ്ഞൂരിൽ ഒരു വീട്ടിലെ സ്റ്റോറൂമിൽ നിന്ന് അഞ്ചടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. തേങ്ങയെടുക്കാൻ സ്റ്റോറൂമിൽ കയറിയ യുവതിയാണ് പാമ്പിനെ ആദ്യം കണ്ടത്. ഭയന്നോടിയ യുവതി വിവരം വീട്ടുകാരെ അറിയിക്കുകയും ഉടൻ തന്നെ സർപ്പ സ്നേക് റെസ്ക്യൂവർ ജോമോൻ ശാരികയെ വിളിച്ചു വരുത്തുകയുമായിരുന്നു.

വിദഗ്ദ്ധന്റെ പരിശോധനയിൽ സ്റ്റോറൂമിന്റെ പുറംഭാഗത്ത് പാമ്പിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പിന്നീട് സ്റ്റോറൂമിലെ അരകല്ല് തറയിലെ പൊത്തിൽ പാമ്പിന്റെ പടം കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ജോമോൻ ശാരികയും മറ്റൊരാളും ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് കല്ലുകളും കഷണങ്ങളും നിറഞ്ഞ തറ പൊളിച്ചുമാറ്റി പാമ്പിനെ പിടികൂടിയത്. പടം പൊഴിച്ച നിലയിലായിരുന്നു പാമ്പ്.

പിടികൂടിയ മൂർഖനെ വനം വകുപ്പിന് കൈമാറി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ റെസ്ക്യൂവർ മകുടാലയം പള്ളിയുടെ സമീപത്തുനിന്ന് അടയിരിക്കുകയായിരുന്ന മൂന്നു വലിയ പെരുമ്പാമ്പുകളെയും അവയുടെ 96 ഓളം മുട്ടകളും കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. പടം പൊഴിച്ച പാമ്പുകളുടെ സാന്നിധ്യം ഒരു മാസം വരെ പരിസരങ്ങളിൽ കണ്ടുവരാമെന്ന് റെസ്ക്യൂവർ വിശദീകരിച്ചു.

Tags:    

Similar News