തല കയറില്‍, ശരീരം പുഴയിലും; പാലത്തില്‍ നിന്ന് കയര്‍കെട്ടി ചാടിയ യുവാവ് കഴുത്തറ്റു മരിച്ചു; ആത്മഹത്യ തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലത്തില്‍
പാലത്തില്‍ നിന്ന് കയര്‍കെട്ടി ചാടിയ യുവാവ് കഴുത്തറ്റു മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-01 10:26 GMT
കോഴിക്കോട്: തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലത്തില്‍ കയര്‍ കെട്ടി പുഴയിലേക്കു ചാടിയ യുവാവ് കഴുത്തറ്റ് മരിച്ചു. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയായ മൈക്കാവ് കുഴിക്കനാംകണ്ടത്തില്‍ കെപി ബെന്നിയാണ് മരിച്ചത്. 45 വയസ്സായിരുന്നു.
പാലത്തിന്റെ കൈവരിയില്‍ കയര്‍ ബന്ധിച്ച് കഴുത്തില്‍ കെട്ടി പുഴയിലേക്ക് ചാടിയപ്പോള്‍ കഴുത്തറ്റ ശരീരഭാഗം പുഴയില്‍ പതിച്ചു. ഇന്ന് രാവിലെ തുഷാരഗിരിയില്‍ എത്തിയ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടഞ്ചേരി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.