തലശേരി റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് 33 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബിഹാര്‍ സ്വദേശികളടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; കുറ്റസമ്മതം നടത്തി പ്രതികള്‍

Update: 2025-05-03 09:04 GMT

തലശേരി: തലശേരി റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് 33 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബിഹാര്‍ സ്വദേശികളടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ സ്വദേശികളായ ദുര്‍ഗാപുരിലെ ആസിഫ് (19), പ്രാന്‍പുര്‍ കതിഹാറിലെ സഹബുള്‍ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യംചെയ്തുവരികയാണ്.

ഏപ്രില്‍ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്ടര്‍മാരെ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നല്‍കിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തലശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുതിയബസ്സ്റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയില്‍വെ മേല്‍പാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്മേല്‍പാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളി മഹിളമന്ദിരത്തിലേക്ക് മാറ്റി. എഎസ്പി പിബി കിരണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

Similar News