പട്ടാപ്പകൽ മാതാവിൻ്റെ തിരുസ്വരൂപ കൂട് അടിച്ചു തകർത്ത് വൻ കവർച്ച; ഒരു ഗ്രാം സ്വർണ്ണ കുരിശും 6000 രൂപ മോഷ്ടിച്ചു; അന്വേഷണം തുടങ്ങി; സംഭവം നെയ്യാറ്റിൻകരയിൽ

Update: 2025-09-23 10:49 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ പട്ടാപ്പകൽ മോഷണം നടന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മാതാവിൻ്റെ രൂപക്കൂട് തല്ലിത്തകർത്ത് ഏകദേശം 6000 രൂപ വിലമതിക്കുന്ന രണ്ട് നോട്ടുമാലകളും ഒരു ഗ്രാം സ്വർണ്ണക്കുരിശുമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിലെത്തിയ യുവാവ് ഏകദേശം 20 മിനിറ്റോളം പരിസരം നിരീക്ഷിച്ച ശേഷം അൾത്താരയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന മൈക്ക്സ്റ്റാൻഡ് ഉപയോഗിച്ച് രൂപക്കൂടിൻ്റെ പൂട്ട് തല്ലിത്തകർക്കുകയായിരുന്നു. മോഷണം നടന്നത് വൈകുന്നേരം 6.30ന് പള്ളിയിലെത്തിയ കപ്യാരാണ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് പള്ളി സെക്രട്ടറി, അക്കൗണ്ടൻ്റ് എന്നിവർ ചേർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പള്ളിയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

Tags:    

Similar News