സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി അപകടം; വനിതാ ജീവനക്കാരിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2024-11-21 09:03 GMT

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിയിലുള്ള ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് അപകടം. അപകടത്തിൽ വനിതാ ജീവനക്കാരിക്ക് പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്ക് പറ്റിയത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം സംഭവിച്ചത്.

ഉടനെ തന്നെ ജീവനക്കാരിയെ അധികൃതർ എത്തി രക്ഷപ്പെടുത്തി. പരിക്കേറ്റ ജീവനക്കാരിയെ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News