കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു; ബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദ് കബറിടത്തില്‍
കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-01-01 05:52 GMT
കണ്ണൂര്‍: മുഴപ്പിലങ്ങാട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ഡിസ്പന്‍സറിക്ക് സമീപം അസീസ് വില്ല റോഡില്‍ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീന്‍ (15) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. റയീസ്- ഷബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി ഏഴു മണിക്കാണ് അപകടം.
എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയില്‍വെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദ് കബറിടത്തില്‍.