ശക്തമായ മഴയെ തുടർന്ന് പാളത്തിൽ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു; ഒന്നര മണിക്കൂറോളം ബുദ്ധിമുട്ടിയെന്ന് യാത്രക്കാർ!

Update: 2025-05-24 14:35 GMT

കോഴിക്കോട്: കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടെന്ന് വിവരങ്ങൾ. കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. നാദാപുരം റോഡ്, മടപ്പള്ളിയിൽ പാളത്തിൽ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈൻ പൊട്ടിവീണു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു.

കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു. ട്രാക്കില്‍വീണ തെങ്ങ് മുറിച്ചുമാറ്റുകയും വൈദ്യുതബന്ധം പുനഃസ്ഥാപിക്കുകയും ചെയ്ത ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഒന്നര മണിക്കൂറോളം ബുദ്ധിമുട്ടിയെന്ന് യാത്രക്കാർ വ്യക്തമാക്കി.

Tags:    

Similar News