കുഞ്ഞ് കുളിമുറിയിലേക്ക് പോയത് ശ്രദ്ധയിൽപ്പെട്ടില്ല; ആലപ്പുഴയിൽ ബക്കറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Update: 2026-01-20 11:21 GMT

ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ജിൻസി - ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. കുളിമുറിയിലേക്ക് കുഞ്ഞ് പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News