കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി; വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
By : സ്വന്തം ലേഖകൻ
Update: 2025-09-03 11:47 GMT
കൂരാച്ചുണ്ട്: കോഴിക്കോട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച നിലയിലുള്ള വെടിയുണ്ട കണ്ടെത്തി. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്താണ് ബുധനാഴ്ച രാവിലെ ജീവനക്കാർ വെടിയുണ്ട കണ്ടത്.
സംഭവമറിഞ്ഞെത്തിയ കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കസ്റ്റഡിയിലെടുത്ത വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകൂടിയായതിനാൽ, കണ്ടെത്തിയ വെടിയുണ്ടയുടെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.