ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ തെരഞ്ഞെടുത്തത് യോഗ്യനായതു കൊണ്ടാണ്; നിലവിലെ യൂത്ത് കോണ്‍ഗ്രസ് യോഗ്യരായവരുടെ ടീമെന്ന് വി ഡി സതീശന്‍

ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ തെരഞ്ഞെടുത്തത് യോഗ്യനായതു കൊണ്ടാണ്

Update: 2025-10-14 10:37 GMT

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അബിന്‍ വര്‍ക്കി അതൃപ്തി പ്രകടിപ്പിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ തെരഞ്ഞെടുത്തത് യോഗ്യനായതുകൊണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

പാര്‍ട്ടിയുടെ നടപടിക്രമം അനുസരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെ ഒരു ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമില്‍ ഉള്‍പ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. പുതിയ ടീം യൂത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. എല്ലാവര്‍ക്കും പ്രതീക്ഷയുള്ള ടീമാണ്. അവര്‍ നന്നായി പ്രവര്‍ത്തിക്കട്ടെ. എല്ലാവരെയും അഭിനന്ദിക്കുന്നു. 250 കേസുകളുള്ള പ്രവര്‍ത്തകന്‍ വരെ യൂത്ത് കോണ്‍ഗ്രസിലുണ്ട്. അതൊക്കെ എല്ലാ ജില്ലകളിലുമുണ്ട്.

കേസുകള്‍ എല്ലാവര്‍ക്കും ഉണ്ട്. 250 കേസുകളുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വരെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News