വഴി തർക്കത്തിനൊടുവിൽ തമ്മിലടി; യുവാവിനെ അതിക്രൂരമായി മർദിച്ചു; ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്

Update: 2025-05-06 09:37 GMT

ഹരിപ്പാട്: വഴി തർക്കത്തിന്റെ വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷ് (39) ആണ് ക്രൂര മർദനത്തിന് ഇരയായത്.

പ്രതിയായ രാഗേഷ് അനീഷിനെ ചുറ്റിക കൊണ്ട് തലയ്ക്കു അടിക്കുകയും, ശ്രീകുമാർ ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. തലക്കു ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം ഉച്ചയോടെ പള്ളിപ്പാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ തമ്മിൽ ഉണ്ടായിരുന്ന വഴി തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

Tags:    

Similar News