കാസർകോട് നിന്നും യുവാവിനെ കാണാതായി; തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ചെമ്മനാട് പുഴയിൽ; പോലീസ് അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-03-26 09:20 GMT

കാസർകോട്: കാസർകോട് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മനാട് പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇയാൾക്കായി തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായി അറിയിച്ചു.