മൃതദേഹം ആദ്യം കണ്ടത് കൂട്ടുകാർ; ആലത്തൂരില്‍ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ഥലത്ത് പോലീസെത്തി; വൻ ദുരൂഹത
By : സ്വന്തം ലേഖകൻ
Update: 2025-09-09 14:29 GMT
പാലക്കാട്: ആലത്തൂരിൽ വീടിന് സമീപത്തെ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരങ്ങാട്ട് പറമ്പ് സ്വദേശി സുരേഷ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വീടിന് സമീപത്തുള്ള കുളത്തിൽ സുരേഷിനെ ചലനമില്ലാതെ കിടക്കുന്ന നിലയിൽ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് ഇയാൾ കുളത്തിൽ വീണതെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.
വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.