പോളണ്ടിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ നിന്നും; ദുരൂഹത ആരോപിച്ച് കുടുംബം; പോലീസ് അന്വേഷണം തുടങ്ങി

Update: 2025-03-08 17:00 GMT

വാഴ്‌സ: പോളണ്ടിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെെക്കം സ്വദേശിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 24 മുതലെ യുവാവിനെക്കുറിച്ച് ഒരു വിവരങ്ങളും ഇല്ലായിരുന്നു.

തുടർന്ന് യുവാവിന്റെ ബന്ധു പോളണ്ടിലെ പോലീസിൽ പരാതി നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ അടുത്ത ബന്ധുക്കൾ പോളണ്ടിലെത്തിയിട്ടുണ്ടെന്നാണ് വിവരം.

എംബസിയുമായി ചേർന്ന് തുടർനടപടികൾ പൂർത്തിയാക്കുകയാണ്. യുവാവിന്റെ പേരും മറ്റ് വിവരങ്ങളും എംബസി അധികൃതർ പുറത്തുവിട്ടിട്ടില്ല. മരണം കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.

Tags:    

Similar News