വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; യുട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു: അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍

യുട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു: അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍

Update: 2025-01-24 00:17 GMT

തൃശൂര്‍: കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി യുട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. യുട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. വധശ്രമ കേസില്‍ റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയതിന് പിന്നാലെയാണ് ഇയാളുടെ മുടി മുറിച്ചത്. പിന്നാലെ ഇആള്‍ അസ്വസ്ഥത പ്രകടിപ്പിക്കുക ആരിന്നു.

പത്ത് മാസം ഒളിവിലായിരുന്ന മണവാളനെ കഴിഞ്ഞ ദിവസമാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍നിന്ന് പിടികൂടിയത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

തൃശൂര്‍ പൂരദിവസം കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു.

Tags:    

Similar News