തീര്‍ഥാടകര്‍ തിങ്ങി നിറഞ്ഞ നിലയ്ക്കലില്‍ വണ്ടികള്‍ കൊണ്ട് അഭ്യാസം; അപകടകരമായി വാഹനമോടിച്ചതിന് നാല് ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു
തീര്‍ഥാടകര്‍ തിങ്ങി നിറഞ്ഞ നിലയ്ക്കലില്‍ വണ്ടികള്‍ കൊണ്ട് അഭ്യാസം
നിലയ്ക്കല്‍: ആളുകള്‍ക്ക് അപകടമുണ്ടാകാന്‍ ഇടയാകുന്ന വിധത്തില്‍ വാഹനം ഓടിച്ചതിന് നാലു ഡ്രൈവര്‍മാര്‍ക്കെതിരെ നിലക്കല്‍ പോലീസ് കേസെടുത്തു. കെ.എസ്. ആര്‍.ടി.സി സ്റ്റാന്‍ഡ്, പള്ളിയറക്കാവ്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വച്ചാണ് എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ടികള്‍ പിടിച്ചെടുത്ത് നടപടി കൈക്കൊണ്ടത്.
പീരുമേട് ലക്ഷ്മി കോവില്‍ എസ്റ്റേറ്റ് ലക്ഷംവീട്ടില്‍ എം രതീഷ് (34), മഞ്ജുമല വണ്ടിപ്പെരിയാര്‍ മുറമല മിലാറം പ്ലാന്റേഷന്‍ ലേനില്‍ അനീഷ് (26), റാന്നി പെരുനാട് അട്ടത്തോട് കൈതക്കുഴി സുനീഷ് രാജു (27), അട്ടത്തോട് കുന്നുംപുറത്ത് കെ എസ് അനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ ഓടിച്ചിരുന്ന മൂന്നു ടാറ്റാ സുമോ, ടവേര ജീപ്പ് എന്നിവ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്ക് ശേഷം ഉടമസ്ഥര്‍ക്ക് ഇവ പോലീസ് വിട്ടുകൊടുത്തു.