'ജയില്‍ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം; ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കും; കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി'; ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍; ജയില്‍ ചാട്ടത്തില്‍ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

'ജയില്‍ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം

Update: 2025-07-25 06:51 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയത് 20 ദിവസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിഥിന്‍ രാജ് പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യ സഹായം ഗോവിന്ദച്ചാമിക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ജയില്‍ ചാടിയതിനു ശേഷമാണ് പൊലിസ് വിവരമറിയുന്നത്. നേരത്തെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി പ്‌ളാന്‍ ചെയ്തിരുന്നു. ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചുവോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗോവിന്ദച്ചാമിയെ പിടികൂടുന്ന സമയത്ത് കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. ഏത് രീതിയിലാണ് ഇത് ഉപയോഗിച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ജയില്‍ ചാടാനായുള്ള തയ്യാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 20 ദിവസങ്ങളോളം ഇതിനായി തയ്യാറെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം തളാപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസിന് പ്രതിയെ കിട്ടിയത്.ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കും. ജയില്‍ ചാടിയെന്ന് മനസിലായ ഉടനെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലകോണില്‍ നിന്നും നാട്ടുകാരടക്കം വിവരം നല്‍കിയിരുന്നു.ഇതെല്ലാം പൊലീസ് പരിശോധിച്ചിരുന്നു.ഗോവിന്ദച്ചാമിയെക്കുറിച്ച് കൃത്യമായ വിവരം തന്നെ മൂന്ന് നാല് പേരുണ്ട്.അവരെയും പൊലീസ് അഭിനന്ദിക്കുന്നു.കൂടാതെ ഈ സംഭവത്തില്‍ സാമൂഹ്യജാഗ്രത പുലര്‍ത്തിയ മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് നന്ദി പറയുന്നു..'സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം,ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പ്രിസണ്‍ ഓഫീസര്‍ അടക്കം നാല് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരമേഖല ജയില്‍ ഡിഐജിയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്.

കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്.

കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാളെ ആളില്ലാത്ത വീട്ടിലെ കിണറ്റില്‍ ഒളിച്ചിരുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തേക്കിറക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ജയില്‍ 10 ആ ബ്ലോക്കിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. 7.5 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് ഇയാള്‍ രക്ഷ്പപെട്ടത്.

Tags:    

Similar News