പ്രതിയെ പിടികൂടാന്‍ ഓട്ടോ കാക്കിയും! ഓട്ടോയില്‍ കയറിയ കൊലക്കേസ് പ്രതിയെ അകത്താക്കിയത് തന്ത്രപൂര്‍വ്വം; കൊലയാളിയെ തിരിച്ചറിഞ്ഞതോടെ ഓട്ടോറിക്ഷ തഞ്ചത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു; പൊളിയാണ് കണ്ണൂരിലെ ഡ്രൈവര്‍ മനോജ്

Update: 2025-03-24 03:50 GMT

കണ്ണൂര്‍: പൊലിസിന്റെ കാക്കിയല്ലെങ്കിലും ഓട്ടോ ഡ്രൈവറുടെ കാക്കിയിലും കുറ്റകൃത്യം ചെയ്തയാളെ അകത്താക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍. ഷെര്‍ലോക് ഹോംസിനെ വെല്ലുന്നനിരീക്ഷണ പാടവും ജാഗ്രതയും സന്ദേഹവുമെല്ലാം ഒരേ സമയം മനസില്‍ ഒരു കുറ്റന്വേഷകന് സമാനമായി വന്നപ്പോഴാണ് മനോജിന് പ്രതിയെ തന്ത്രപരമായി പിടികൂടാന്‍ കഴിഞ്ഞത്.

തന്റെഓട്ടോറിക്ഷയില്‍ കയറിയത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ തുടങ്ങിയിരുന്നു മനോജിന്റെ രഹസ്യ തന്ത്രങ്ങള്‍

ഇതോടെ ഓട്ടോ വഴിതിരിച്ചുവിട്ട് ഡ്രൈവര്‍ക്ക് പ്രതിയെ അകത്താക്കാന്‍ ഏതാനും നിമിഷങ്ങള്‍ കൂടി മാത്രം മതിയായിരുന്നു.

തന്റെഓട്ടോറിക്ഷയുടെ പിന്നില്‍ രാത്രിയില്‍ ഇരുന്ന് യാത്രചെയ്യുന്നത് അരുംകൊല നടത്തിയ ഇതര സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രതിയെ അകത്താക്കിയത് ഞൊടിയിടക്കുള്ളിലായിരുന്നു.'

മൊറാഴയില്‍ സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും മന: സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് മനോജ് നാടിന് അഭിമാനമായത്. ഞായറാഴ്ച്ച രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ ഇതരതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ വിളിച്ച ഓട്ടോറിക്ഷ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി.ഹൗസില്‍ കെ.വി.മനോജ്കുമാറിന്റെ(52)തായിരുന്നു.

കൊലപതാകവിവരം ഈ സമയത്ത് മനോജ് അറിഞ്ഞിരുന്നില്ല. വളപട്ടണത്ത എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം സുഹൃത്ത് ഫോണില്‍ അറിയിക്കുന്നതും പ്രതി എന്റെ വണ്ടിയിലെ യാത്രക്കാരനാണെന്ന് മനോജിന് മനസിലായത്. ആദ്യം നടുക്കമുണ്ടായെങ്കിലും കളരി വാതുക്കല്‍വഴി ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ വളപട്ടണം പൊലിസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു.

മനോജിന്റെ ഇടപെടല്‍ കാരണമാണ് കൊലപാതക കേസിലെ പ്രതിയെ പെട്ടെന്ന് അറസ്റ്റ ചെയ്യാന്‍ പോലീസിന് സാധിച്ചത്. പ്രതിയെ പിടികൂടാന്‍ സഹായിച്ചതിന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മനോജിലെ അഭിനന്ദിച്ചു.

Tags:    

Similar News