സുരേഷ് ഗോപിയുടെ എം പി ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍; സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സനെ അറസ്റ്റു ചെയ്തു ജാമ്യം നല്‍കി വിട്ടയച്ചു; മലയാളി ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് വിപിന്‍; സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ കേസെടുത്തത് അമ്പതോളം പേര്‍ക്കെതിരെ

സുരേഷ് ഗോപിയുടെ എം പി ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍

Update: 2025-08-13 03:43 GMT

തൃശ്ശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ തൃശ്ശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍. ചേറൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സന്‍ ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയച്ചു. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം മോചിപ്പിച്ചിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു.

താനൊരു മലയാളി ആയതുകൊണ്ടാണ് ഇത്തരം ഒരു പ്രതികരണത്തിന് മുതിര്‍ന്നത് എന്നും പ്രതിഷേധത്തിന് പിന്നാലെ വിപിന്‍ പ്രതികരിച്ചിരുന്നു. തനിക്ക് ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ. വ്യക്തിപരമായ പ്രതിഷേധമാണ് നടത്തിയത്. അറസ്റ്റ് ചെയ്താലും കുഴപ്പമില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വോട്ട് ചെയ്യുന്ന വ്യക്തി എന്ന നിലയിലും ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എം പിയുടെ തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത്. ഇതോടെ നാടകീയ രംഗങ്ങളാണ് പ്രതിഷേധ സ്ഥലത്തുണ്ടായത്. കരി ഓയില്‍ ഒഴിച്ചശേഷം ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. ഇതോടെ നേതാക്കള്‍ ഇടപെട്ടു. പൊലീസ് വാഹനത്തിലേക്ക് മാറ്റിയ വിപിനെ പിന്നീട് സിപിഐഎം നേതാക്കളെത്തി വാഹനത്തില്‍ നിന്ന് മോചിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു.

അതിനിടെ, തൃശൂരില്‍ സിപിഎം, ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തു. അന്‍പതോളം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തത്. കല്ലേറില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. അതേസമയം

സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും. ക്രമക്കോട് ആരോപണം പാര്‍ട്ടി തള്ളിയിരുന്നു.

ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും.

ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. ഇന്നലെ തൃശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് ബിജെപി സിറ്റി കമ്മിറ്റി കോഴിക്കോട് രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News