വേശ്യാലയങ്ങളില്‍ നിത്യസന്ദര്‍ശനം; പള്ളി ഫണ്ടില്‍ നിന്നും മോഷ്ടിച്ചത് ലക്ഷങ്ങള്‍; കൂടാതെ കള്ളപ്പണ ഇടപാടും; കാലിഫോര്‍ണിയന്‍ ബിഷപ്പിനെ പുറത്താക്കി പോപ്പ് ലിയോ

Update: 2026-03-14 02:56 GMT

മെക്‌സിക്കന്‍ വേശ്യാലയങ്ങളിലെ സ്ഥിരം സന്ദര്‍ശകന്‍ എന്ന് ആരോപിക്കപ്പെട്ട ഒരു കാലിഫോര്‍ണിയന്‍ ബിഷപ്പിനെ പോപ്പ് ലിയോ പുറത്താക്കി., പതിനായിരക്കണക്കിന് ഡോളര്‍ സഭയുടെ ഫണ്ടില്‍ നിന്നും മോഷ്ടിച്ചതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഈയാഴ്ച്ച ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്കെതിരെ ചുമത്തിയ 17 കുറ്റങ്ങളും ബിഷപ്പ് ഇമ്മാനുവല്‍ ഷലെറ്റ നിഷേധിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച രാജ്യം വിടാനുള്ള ഒരുക്കത്തിനിടെ സാന്‍ ഡീഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഈ 69 കാരന്‍ പിടിയിലാകുന്നത്.

ഷലേസ ജര്‍മ്മനിയിലേക്ക് കടക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. വിമാനത്താവളത്തില്‍ വെച്ച് പിടികൂടിമ്പോള്‍ ഇയാളുടെ ബാഗില്‍ 9,000 ഡോളറിലധികം പണമായി ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇയാളുടെ കുറ്റകൃത്യങ്ങളുടെ ആഴങ്ങള്‍ മനസ്സിലാക്കുന്നതിനായി അന്വേഷണം മെക്‌സിക്കൊയിലേക്കും വ്യാപിപ്പിച്ചിട്ടുണ്‍റ്റ്. കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പായി നാല് ദിവസം ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടതായി വന്നു. പിന്നീട് 1,25,000 ഡോളര്‍ ജാമ്യത്തുക നല്‍കിയാണ് ജാമ്യമെടുത്തത്.

പള്ളിയുമായി ബന്ധപ്പെട്ട ചില വാടക കണക്കുകളിലാണ് മുന്‍ ബിഷപ്പ് കൃത്രിമത്വം കാട്ടി പണം തട്ടിയത്. 2017 മുതല്‍ സാന്‍ ഡീഗോയ്ക്ക് സമീപമുള്ള സെയിന്റ് പീറ്റര്‍ ചാല്‍ഡന്‍ കത്തോലിക്ക് കത്ത്രീഡ്രലില്‍ ഷലേറ്റ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. ഈയാഴ്ച്ചയാണ് മാര്‍പ്പാപ്പ ഇയാളെ പുറത്താക്കിയത്. ഇതേ പള്ളിയിലെ കര്‍ദ്ദിനാള്‍ ലൂയിസ് സാകോയുടെ രാജിക്കത്തും ലഭിച്ചിട്ടുണ്ടെന്നാണ് പോപ്പിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, കര്‍ദ്ദിനാളിനെതിരെ കേസുകള്‍ ഒന്നും തന്നെയില്ല.

2025 ല്‍ ആയിരുന്നു വത്തിക്കാന്‍ ഈ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതിനെ തുടര്‍ന്ന് ബിഷപ്പിനെ പിരിച്ചുവിടാനുള്ള സമ്മര്‍ദ്ദം മാര്‍പ്പാപ്പയ്ക്ക് മേല്‍ ഏറിവരികയായിരുന്നു എന്നാണ് വത്തിക്കാന്‍ പറയുന്നത്. അതേസമയം, ഷലെറ്റക്കെതിരെയുള്ള അഴിമതി കേസില്‍ അവസാനം വരെയും പോരാട്ടം തുടരുമെന്ന അയാളുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഷലേറ്റ സഭയുടെ ഒരു ഡോളര്‍ പോലും വഴിവിട്ട് ചെലവഴിച്ചിട്ടില്ലെന്നാണ് അയാളുടെ അഭിഭാഷകര്‍ പറയുന്നത്.

Similar News