'തെരച്ചിലിന് ഡ്രോണോ, ഡോഗ് സ്‌കോഡോ ഇല്ല; ഉദ്യോഗസ്ഥര്‍ കള്ളം പറയുന്നു; തിരിച്ചില്‍ സംഘം മലകയറുന്നത് രാവിലെ വളരെ വൈകി മാത്രം; ശരണ്യയെ അവസാനമായി കണ്ട ലൊക്കേഷനിലേക്ക് എത്താന്‍ നാല് മണിക്കൂറോളം സമയമെടുത്തു'; കുടകിലെ ട്രക്കിങ് കേന്ദ്രത്തില്‍ തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് ശരണ്യയുടെ സുഹൃത്തുക്കള്‍; ആനയിറങ്ങുന്ന കാട്ടില്‍ നാലാം ദിനവും തെരച്ചില്‍; ഒപ്പം ആദിവാസി വിഭാഗങ്ങളും; അവസാന പ്രതീക്ഷ ആ സിഗ്‌നലില്‍!

Update: 2026-04-05 08:05 GMT

കോഴിക്കോട്/ മടിക്കേരി: കര്‍ണാടകയിലെ കുടകിലുള്ള തടിയന്‍ഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ ജി എസ് ശരണ്യയ്ക്ക് (36) വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ വ്യാഴാഴ്ച ഉച്ചയോടെയാണ് വനമേഖലയില്‍ വെച്ച് കാണാതായത്. നിലവില്‍ പോലീസ്, വനംവകുപ്പ്, നക്‌സല്‍ വിരുദ്ധ സേന എന്നിവരടങ്ങിയ 150 ഓളം പേരാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വനത്തിനുള്ളില്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഏപ്രില്‍ ഒന്നിനാണ് കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയായ തടിയന്‍ഡമോള്‍ കൊടുമുടി കയറാനായി കുടകിലെത്തിയത്. കര്‍ണാടകയിലെ ഉയരം കൂടിയ കൊടുമുടികളിലൊന്നായ ഇവിടെ ഒറ്റയ്ക്ക് ട്രക്കിങ്ങിന് അനുമതിയില്ലാത്തതിനാല്‍, വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് ഒമ്പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശരണ്യ മലകയറിയത്. എന്നാല്‍ യാത്രയ്ക്കിടെ സംഘത്തില്‍ നിന്നും മാറി അല്പം പിന്നിലായ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ താമസിച്ചിരുന്ന ഹോംസ്റ്റേയില്‍ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചു.

തിരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് ശരണ്യയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഡ്രോണുകളും ഡോഗ് സ്‌ക്വാഡും ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. രാവിലെ വളരെ വൈകി മാത്രമാണ് തിരച്ചില്‍ സംഘം മലകയറുന്നതെന്നും, ശരണ്യയെ അവസാനമായി കണ്ട ലൊക്കേഷനിലേക്ക് എത്താന്‍ തന്നെ നാല് മണിക്കൂറോളം സമയമെടുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് പലതവണ ഒറ്റയ്ക്ക് യാത്രകള്‍ നടത്തി പരിചയമുള്ള, മാനസികമായി ഏറെ കരുത്തുള്ള വ്യക്തിയാണ് ശരണ്യയെന്നും സുഹൃത്തുക്കള്‍ പറയുന്നു.

തെരച്ചിലിന് ഡ്രോണോ, ഡോഗ് സ്‌കോഡോ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ കള്ളം പറയുന്നെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ശരണ്യയെ കാണാതായത് അറിഞ്ഞ ഉടനെ കൊച്ചിയില്‍ നിന്നും കുടകില്‍ എത്തിയതാണ് ഇവര്‍. ശരണ്യ തങ്ങളുടെ ടീമിലെ ഏറ്റവും ബോള്‍ഡ് ആയിട്ടുള്ള ടീം ലീഡര്‍ ആണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എറണാകുളത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടകിലെത്തിയത്. സോളോ ട്രക്കിങിന് പോയിട്ട് നല്ല മുന്‍പരിചയം ഉള്ള ആളാണ് ശരണ്യയെന്നും ടീമിലെ വളരെ ബോള്‍ഡായിരുന്ന വ്യക്തിയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

ഇന്ന് വളരെ വൈകിയാണ് തെരച്ചില്‍ ആരംഭിച്ചതെന്നും രാവിലെ 10.30ന് മാത്രമാണ് സംഘം മുകളിലേക്ക് പോയതെന്നും ശരണ്യയുടെ സുഹൃത്ത് പറഞ്ഞു. ശരണ്യയെ അവസാനമായി കണ്ട സ്ഥലത്ത് എത്താന്‍ തന്നെ നാലു മണിക്കൂറോളം എടുക്കും. അതിനാല്‍ തന്നെ തെരച്ചിലിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കുക. ഡ്രോണും ഡോഗ് സ്‌ക്വാഡും ഒക്കെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, ഇവിടെ അത്തരമൊരു പരിശോധന നടക്കുന്നില്ല. സോളോ ട്രക്കിങിന് പോയിട്ട് നല്ല മുന്‍പരിചയം ഉള്ള ആളാണ് ശരണ്യയെന്നും ടീമിലെ വളരെ ബോള്‍ഡായിരുന്ന വ്യക്തിയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

ഈ മാസം രണ്ടിനാണ് ശരണ്യ കുടക് തടിയന്റെ മോള്‍ മലയില്‍ ട്രക്കിങിനായി എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയില്‍ ട്രെക്കിങിന് അനുമതിയുള്ളത്. ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിങിനായി കുടകിലെത്തിയത്. ശരണ്യയും മറ്റു ഒമ്പത് പേരടങ്ങുന്ന സംഘവുമാണ് ട്രക്കിങിനായി പോയിരുന്നതെന്നും ബാക്കിയുള്ളവര്‍ തിരിച്ചുവന്നെങ്കിലും ശരണ്യ തിരിച്ചുവന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നിന്നും 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്‍മാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നില്‍ക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവര്‍ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്.

ശരണ്യയും മറ്റു ഒമ്പതു പേരും അടക്കം പത്തുപേരെയാണ് വ്യാഴാഴ്ച ട്രക്കിങിന് അയച്ചത്. ഉച്ചയ്ക്കുശേഷം തിരിച്ചിറങ്ങിയവരോട് ശരണ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. നായ കുട്ടിയെ കളിപ്പിച്ച് കുന്നിന്‍ മുകളിലുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താന്‍ വന്നോളാമെന്നാണ് ശരണ്യ പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്. ഫോണില്‍ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു.

അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. നാട്ടുകാരയടക്കം വിളിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബല്‍ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്‌ക്വാഡും അടക്കം 150ഓളം പേര്‍ ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് 80ലധികം പേര്‍ പരിശോധന നടത്തുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നേക്ക് നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച തെരച്ചില്‍ ഇന്നും തുടരുകയാണ്.

വഴിതെറ്റിയാലും സഞ്ചാരികള്‍ സാധാരണ 23 മണിക്കൂര്‍ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നു പൊലീസ് പറയുന്നു. നിരവധി ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉളള മേഖലയാണിത്. ഒരു വശം ജനവാസമേഖലയും മറുവശം പട്ടിഘാട്ട് റിസര്‍വ് വനവും ഉള്‍പ്പെടുന്ന ട്രെക്കിങ് പാതയാണ് ഇവിടെയുളളത്. പശ്ചിമഘട്ട മലനിരകളില്‍ സുമുദ്രനിരപ്പില്‍ നിന്ന് 1,748 ഉയരമുള്ള കൊടുമുടിയാണ് തടിയന്‍ഡമോള്‍. കുടകിന്റെ എല്ലാ ഭാഗങ്ങളും കേരള അതിര്‍ത്തിയും മറ്റും ഭംഗിയോടെ കാണാനാകുന്ന മലനിരയാണിത്.

അതിനിടെ, ശരണ്യയുടെ മൊബൈല്‍ സിഗ്‌നല്‍ അവസാനമായി കേരളത്തിലെ ഇരിട്ടി ഭാഗത്താണ് കാണിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തടിയന്‍ഡമോള്‍ മലനിരകളുടെ ചില ഉയര്‍ന്ന ഭാഗങ്ങളില്‍ എത്തുമ്പോള്‍ കേരളത്തിലെ ടവര്‍ ലൊക്കേഷന്‍ കാണിക്കാറുള്ളതിനാല്‍ യുവതി അതിര്‍ത്തി കടന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. കാട്ടാന ശല്യമുള്ള മേഖലയായതിനാല്‍ വനംവകുപ്പ് അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ നടത്തുന്നത്. ശരണ്യയോടൊപ്പം ട്രക്കിങ്ങിന് പോയ സംഘാംഗങ്ങളില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. വഴിമധ്യേ ഒരു നായക്കുട്ടിയുമായി കളിച്ചുനില്‍ക്കുന്ന ശരണ്യയെ കണ്ടിരുന്നുവെന്നും, താന്‍ സാവധാനം ഇറങ്ങിവന്നോളാം എന്ന് ശരണ്യ പറഞ്ഞതായും ഇവര്‍ മൊഴി നല്‍കി.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണ്. ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ ശ്യാം അടക്കമുള്ളവര്‍ തിരച്ചിലിനു സന്നദ്ധമായി കുടകില്‍ എത്തിയിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി നാദാപുരത്തെ വീട്ടില്‍ പോയിട്ടില്ലാത്ത ശരണ്യ കുടകില്‍ ട്രെക്കിങ്ങിന് പോകുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം കര്‍ണാടക സര്‍ക്കാര്‍ തിരച്ചിലിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആദിവാസി വിഭാഗങ്ങളെയും നക്‌സല്‍ വിരുദ്ധ സേനയെയും ഉള്‍പ്പെടുത്തി ഞായറാഴ്ചയോടെ തന്നെ ശരണ്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. പ്രദേശത്തെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Similar News