കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയ ഐടി പ്രൊഫഷണല്‍; നിബിഡവനത്തിലെ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി; കാട്ടാനകള്‍ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വന പ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീര്‍ണം; കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; ഉള്‍ക്കാട്ടില്‍ വഴിതെറ്റിയതെന്ന് നിഗമനം; നാദാപുരത്തുകാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
മടിക്കേരി: കൊച്ചിയിലെ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായ മലയാളി യുവതിയെ കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായത് ആശങ്കയാകുന്നു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്. ശരണ്യയെ (36) ആണ് തടിയന്‍ഡമോള്‍ മലനിരകളില്‍ വെച്ച് കാണാതായത്. ശരണ്യ ഉള്‍ക്കാട്ടിലേക്ക് വഴിതെറ്റി പോയതാകാമെന്ന നിഗമനത്തില്‍ പോലീസ്, വനംവകുപ്പ്, നക്‌സല്‍ വിരുദ്ധ സേന എന്നിവരടങ്ങിയ അറുപതംഗ സംഘം മൂന്ന് ദിവസമായി തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തനിക്ക് വഴിതെറ്റിയെന്ന സന്ദേശം ശരണ്യ ഹോംസ്റ്റേ അധികൃതര്‍ക്ക് അയച്ചിരുന്നു. ഇതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്.
ഓണ്‍ലൈനായി ബുക്ക് ചെയ്താണ് ശരണ്യ ട്രക്കിങ്ങിനായി കുടകിലെത്തിയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ ഒറ്റയ്ക്ക് വനത്തിലേക്ക് വിടാനാകില്ലെന്ന് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് യാവകപ്പാടിയിലെ ഹോംസ്റ്റേയില്‍ മുറിയെടുത്ത ശരണ്യ, വ്യാഴാഴ്ച രാവിലെ എട്ടരയോടെ മറ്റൊരു പത്തംഗ സംഘത്തോടൊപ്പമാണ് യാത്ര തുടങ്ങിയത്. എന്നാല്‍ ട്രക്കിങ്ങിനിടെ ശരണ്യ ഈ സംഘത്തില്‍ നിന്ന് വേര്‍പെട്ട് ഒറ്റയ്ക്ക് മുന്നോട്ട് നടന്നതായാണ് വിവരം. വൈകുന്നേരം പത്തംഗ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. ഹോംസ്റ്റേയില്‍ നിന്ന് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കാട്ടാനകളുടെ സാന്നിധ്യമുള്ള നിബിഡ വനമേഖലയായതിനാല്‍ അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായ്ക്കളും ദൗത്യസംഘത്തോടൊപ്പമുണ്ട്. സാധാരണ ഗതിയില്‍ വഴിതെറ്റിയാലും സഞ്ചാരികള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാന പാതയില്‍ തിരിച്ചെത്താറുള്ളതാണ്. എന്നാല്‍ ശരണ്യയെക്കുറിച്ച് മൂന്ന് ദിവസമായിട്ടും വിവരമൊന്നുമില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ശരണ്യയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പോലീസ് സംഭവത്തില്‍ കേസെടുത്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ താമസിച്ച യുവതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയന്‍ഡമോള്‍ ട്രക്കിംഗ് തുടങ്ങിയത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേര്‍ന്ന് പോകാന്‍ ശരണ്യയോട് നിര്‍ദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു 2നു ലഭിച്ചതായി ഹോം സ്റ്റേ അധികൃതര്‍ പോലീസിനെ അറിയിച്ചു. ഉടന്‍ കര്‍ണാടക വനം വകുപ്പും പോലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വനം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ അഭിഷേക് പറഞ്ഞു.
ഹോംസ്റ്റേയില്‍ നിന്ന് ഒറ്റയ്ക്ക് തിരിച്ച ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പുറത്തുകടന്നതായി കണ്ടെത്താനായില്ല. വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധപ്പെടാനുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു. ഏപ്രില്‍ രണ്ടിനാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്.
നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ താമസിച്ച യുവതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയന്‍ഡമോള്‍ ട്രക്കിംഗ് തുടങ്ങിയത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേര്‍ന്ന് പോകാന്‍ ശരണ്യയോട് നിര്‍ദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ശരണ്യ കൂടെയുണ്ടായിരുന്നില്ല. ഫോണ്‍ സിഗ്‌നല്‍ നഷ്ടമായി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു.
നിബിഡവനത്തിലെ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കൂടാതെ കാട്ടാനകള്‍ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വനപ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീര്‍ണമാണ്.ശരണ്യ അപകടത്തില്‍പ്പെട്ടതാണോ, വഴിതെറ്റി കാടിന്റെ മറ്റൊരു ഭാഗത്ത് എത്തിയതാണോയെന്ന് അധികൃതര്‍ അന്വേഷിച്ചുവരുകയാണ്.
