എറണാകുളം നഗരത്തെ പരിഭ്രാന്തിയിലാക്കി തീപ്പിടുത്തം; ബ്രോഡ്‌വേയിലെ 12 കടകൾ പൂർണമായും കത്തിനശിച്ചു; ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി; തീ നിയന്ത്രണ വിധേയമാക്കി

Update: 2025-12-30 00:15 GMT

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിലുണ്ടായ വൻ തീപിടുത്തത്തിൽ 12 കടകൾ പൂർണ്ണമായും കത്തിനശിച്ചു. ഫാൻസി സാധനങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് അഗ്നിക്കിരയായത്.

തീ അണയ്ക്കുന്നതിനായി ഫയർഫോഴ്സിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശ്രീധർ തിയേറ്ററിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് ഫാൻസി വസ്തുക്കളും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൻതോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

Tags:    

Similar News