അതിക്രൂരമായ രീതിയില്‍ തടവുകാരുടെ പല്ലുപറിച്ചു; മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണ പല്ലുകള്‍ നീക്കം ചെയ്ത് ഉരുക്കിയെടുത്തു; നാസികളുടെ ഭരണത്തിന്‍ മുന്‍ഗാമികളായ ജര്‍മ്മന്‍ ദന്തഡോക്ടര്‍മാര്‍ കാണിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി ജര്‍മ്മനിയിലെ ദന്തഡോക്ടര്‍മാരുടെ സംഘടന
അതിക്രൂരമായ രീതിയില്‍ തടവുകാരുടെ പല്ലുപറിച്ചു
ബെര്‍ലിന്‍: നാസികളുടെ ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ മുന്‍ഗാമികളായ ജര്‍മ്മന്‍ ദന്തഡോക്ടര്‍മാര്‍ പല ക്രൂരകൃത്യങ്ങളും ചെയ്തതായി കുറ്റസമ്മതം നടത്തി ജര്‍മ്മനിയിലെ ദന്തഡോക്ടര്‍മാരുടെ സംഘടന. ക്രൂരമായ രീതിയില്‍ തടവുകാരുടെ പല്ലുപറിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ അവര്‍ ചെയ്തിട്ടുള്ളതായി സംഘടനയായ ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഡെന്റല്‍, ഓറല്‍ ആന്‍ഡ് ഓര്‍ത്തോഡോണ്ടിക് മെഡിസിന്‍ വ്യക്തമാക്കി.
നാസി കാലഘട്ടത്തില്‍ ദന്തഡോക്ടര്‍മാര്‍ നടത്തിയ അതിക്രമങ്ങള്‍ തുറന്നുകാട്ടുകയും ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത ആദ്യ അനുസ്മരണ ചടങ്ങ് ബുധനാഴ്ച ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയിലാണ് നടന്നത്. ഒരു തൊഴില്‍ എന്ന നിലയില്‍, ചരിത്രത്തില്‍ നിന്ന് പഠിക്കാനും എല്ലാത്തരം യഹൂദവിരുദ്ധതയ്ക്കും, ഒഴിവാക്കലിനും, മനുഷ്യത്വത്തോടുള്ള അവഹേളനത്തിനും എതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട് എന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റാറ്റിയൂട്ടറി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ദന്തഡോക്ടര്‍മാരുടെ ബോര്‍ഡ് ചെയര്‍മാനായ മാര്‍ട്ടിന്‍ ഹെന്‍ഡ്ജസ് ചടങ്ങില്‍ പറഞ്ഞത്.
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണ പല്ലുകളും മറ്റും നീക്കം ചെയതത് അന്നത്തെ ദന്തഡോക്ടര്‍മാരായിരുന്നു. ഈ സ്വര്‍ണമെല്ലാം പിന്നീട് ഉരുക്കിയെടുത്തിരുന്നു. ഈ സ്വര്‍ണം പിന്നീട് രോഗികള്‍ക്ക് പല്ലുകള്‍ അടയ്ക്കാനായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് പല പ്രമുഖ ദന്ത ഡോക്ടര്‍മാരും നാസി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 300-ലധികം ദന്തഡോക്ടര്‍മാരില്‍ 100 ഓളം പേര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ദന്ത സ്വര്‍ണ്ണം മോഷ്ടിച്ചതിനും മോശമായ പെരുമാറ്റത്തിനും ഉത്തരവാദികളായിരുന്നു.
ആരെയാണ് മരണത്തിലേക്ക് ഉടന്‍ അയയ്ക്കേണ്ടതെന്ന് അല്ലെങ്കില്‍ നിര്‍ബന്ധിത ജോലിക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനായി ക്യാമ്പ് തടവുകാരെ പരിശോധിക്കാന്‍ ദന്തഡോക്ടര്‍മാര്‍ റാമ്പുകളില്‍ നിന്നു. ഇവരില്‍ പ്രമുഖനായ ജോര്‍ജ്ജ് കോള്‍ഡ്വെ തടവുകാരില്‍ അനസ്തേഷ്യ ഇല്ലാതെ തന്നെ പല്ല് പറിച്ചെടുക്കല്‍ നടത്തി. ഇയാള്‍ ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കൈവശപ്പെടുത്തിയിരുന്നു.
ദന്തഡോക്ടറായ വില്ലി ജാഗര്‍ നാടുകടത്തപ്പെട്ടവരുടെ കൈകാലുകള്‍ മുറിച്ചുമാറ്റി മാരകമായ കുത്തിവയ്പ്പുകള്‍ ഉപയോഗിച്ച് അവരെ കൊന്നു. യുദ്ധാനന്തരം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പതിനഞ്ച് ദന്ത പ്രൊഫഷണലുകള്‍ക്ക് വധശിക്ഷ വിധിച്ചു. എന്നിരുന്നാലും, നാസി അതിക്രമങ്ങളില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷത്തിനും വളരെ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിച്ചുള്ളൂവെന്നും പഠനങ്ങള്‍ പ്രകാരം പലരും തടസ്സമില്ലാതെ അവരുടെ കരിയര്‍ തുടര്‍ന്നുവെന്നും ഗ്രോസ് പറഞ്ഞു. ഇവരില്‍ പലരും വിദേശത്തേക്കും കടന്നിരുന്നു.
