പൊന്നില്‍ കുളിച്ച് ഗുരുവായൂരപ്പന്‍; ദേവസ്വത്തിന്റെ പക്കല്‍ 251 കിലോ സ്വര്‍ണ്ണവും 1386 കിലോ വെള്ളിയുമെന്ന് വിവരാവകാശ രേഖ

Update: 2026-02-10 07:29 GMT

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അതിഭീമമായ സ്വര്‍ണ്ണ-വെള്ളി ശേഖരത്തിന്റെ കണക്കുകള്‍ പുറത്ത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പക്കല്‍ ആകെ 251 കിലോ 540 ഗ്രാം സ്വര്‍ണ്ണവും 1386 കിലോയോളം വെള്ളിയും ഉണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ജനുവരി 29-ന് ദേവസ്വം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കൃത്യമായ കണക്കുകള്‍ ദേവസ്വം പുറത്തുവിട്ടിട്ടുണ്ട്. 118 കിലോ 729 ഗ്രാം 735 മില്ലിഗ്രാം സ്വര്‍ണ്ണമാണ് ഭക്തരില്‍ നിന്ന് വഴിപാടായി മാത്രം ലഭിച്ചത്. കൂടാതെ 933 കിലോ 556 ഗ്രാം 200 മില്ലിഗ്രാം വെള്ളിയും ഭക്തര്‍ വഴിപാടായി നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുടെ ഭാഗമായി വലിയൊരു ശേഖരം ബാങ്കിലും സൂക്ഷിച്ചിട്ടുണ്ട്. 869 കിലോ 194 ഗ്രാം 698 മില്ലിഗ്രാം സ്വര്‍ണ്ണമാണ് എസ്ബിഐ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ആകെ സ്വര്‍ണ്ണ ശേഖരം 251 കിലോ ആണെന്ന് പറയുമ്പോഴും നിക്ഷേപ പദ്ധതിയിലുള്ളത് ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ഗുരുവായൂരപ്പന്റെ ആസ്തി ലോകത്തിലെ തന്നെ അതിസമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു.

Similar News